മംഗലാപുരത്ത്‌ വെടിയേറ്റ്‌ നിരവധി പേർ ആശുപത്രിയിൽ; ആശുപത്രി കോമ്പൗണ്ടിലേക്കും ഗ്രനേഡ്‌ എറിഞ്ഞു

0
1

ബന്ദർ:(www.k-onenews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത്‌ നടന്ന പ്രതിഷേധത്തിനു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കുദ്രോളി സ്വദേശി നൗഷിൻ (26), ബന്ദർ സ്വദേശി ജലീൽ (31) എന്നിവരെയാണു പോലീസ്‌ വ്യാഴാഴ്ച വൈകിട്ട്‌ വെടിവെച്ചു കൊലപ്പെടുത്തിയത്‌. വെടിയേറ്റ ഇവരെ തൊട്ടടുത്തുള്ള ഐലാൻഡ്‌ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, മൃതദേഹം കാണാനെത്തിയവർക്കു നേരെയും പോലീസ്‌ അതിക്രമം നടത്തി. ആശുപത്രി കോമ്പൗണ്ടിലേക്ക്‌ ഗ്രനേഡ്‌ എറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. സംഘർഷത്തിൽ പരിക്കേറ്റ മുൻമേയർ അഷ്‌റഫിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഉൾപ്പെടെ പത്തോളം പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതിനിടെ മംഗലാപുരം നഗരത്തിലും പരിസരങ്ങളിലും പോലീസ്‌ അതിക്രമം നടക്കുന്നതായാണു വിവരം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുന്നതായും ആരോപണമുയരുന്നുണ്ട്‌. വെള്ളിയാഴ്ച്ച മംഗളൂർ കോർപറേഷനിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here