കെ.എം മാണിയുടെ മരണത്തില്‍ അനുശോചിച്ച് നേതാക്കള്‍; ഐക്യജനാധിപത്യ മുന്നണിയുടെ ശക്തനായ പടത്തലവനെന്ന് ആന്റണി

0

കൊച്ചി:(www.k-onenews.in) കെ.എം മാണിയുടെ മരണത്തില്‍ അനുശോചിച്ച് വിവിധ രാഷ്ട്രീയനേതാക്കള്‍. ഐക്യജനാധിപത്യ മുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ.എം മാണിയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അഭിപ്രായപ്പെട്ടു.

കേരളം കണ്ട ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും കേരളത്തിലെ നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതി പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു.

മാതൃഭൂമി എന്ന സ്ഥാപനം കെ.എം മാണിയെന്ന വലിയ മനുഷ്യനോടു കടപ്പെട്ടിരിക്കുന്നുവെന്നും കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്നും എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു. വളരെ വേഗത്തില്‍ തീരുമാനമെടുക്കാനും നടപ്പാക്കാനും പ്രാഗത്ഭ്യമുള്ള മന്ത്രിയായിരുന്നു മാണിയെന്നും കേരള രാഷ്ട്രീയത്തില്‍ ഇതിഹാസമായി മാറിയ മനുഷ്യനാണ് അദ്ദേഹമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരളത്തിനു വലിയ നഷ്ടമാണു മാണിയുടെ നിര്യാണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളാ രാഷ്ട്രീയത്തിനു തീരാനഷ്ടമെന്നാണു കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here