തുടർച്ചയായി അഞ്ചാം വർഷവും മച്ചംപാടിയുടെ ദാഹമകറ്റി എസ്ഡിപിഐ

0
0

മഞ്ചേശ്വരം:(www.k-onenews.in)

കോവിഡും ലോക്ക്ഡൗണും ഒരുമിച്ചെത്തിയതോടെ ദുരിതക്കയത്തിലായ മച്ചംപാടി നിവാസികൾക്ക്‌ ആശ്വാസത്തിന്റെ തെളിനീരുമായി എസ്ഡിപിഐ മച്ചംപാടി വാർഡ് മെമ്പർ.

വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന മഞ്ചേശ്വരം പഞ്ചായത്തിൽ ഏഴാം വാർഡിലെ, അംബിതാഡി, കിട്ടംഗുണ്ടി, ബഡാജേ, കൊടി, മച്ചംപാടി, സിഎം നഗർ മേഖലകളിലേക്കാണ് എസ്ഡിപിഐ വാർഡ് മെമ്പർ ഫൈസൽ മച്ചംപാടിയും സഹപ്രവർത്തകരും കുടിവെള്ളവുമായി നേരിട്ട് എത്തുന്നത്‌.
വാർഡിലെ സജീവ സാന്നിധ്യമായ ഫൈസൽ മച്ചംപാടി എല്ലാ വർഷവും സ്വന്തം നിലയിൽ കുടിവെള്ളമെത്തിച്ച്‌ ജനസേവനത്തിനു മാതൃകയാവുകയാണ്.
കോവിഡ്‌ കാലത്ത്‌ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചതോടെ തന്നാലാവും വിധം കൈത്താങ്ങാവുകയാണു ലക്ഷ്യമെന്ന് ഫൈസൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here