മഞ്ചേശ്വരത്ത് ആർഎസ്എസ്‌ ആക്രമണം; ‌ മൂന്ന് യുവാക്കൾക്ക്‌ പരിക്ക്‌

0
1

മഞ്ചേശ്വരം:(www.k-onenews.in)

കുഞ്ചത്തൂർ മഹാലിംഗേശ്വരത്ത്‌ യുവാക്കൾക്ക്‌ നേരെ ആർഎസ്‌എസ്‌ ആക്രമണം.

ഞായറാഴ്ച്ച വൈകിട്ടോടെ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക്‌ നേരെയാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്‌. പരിക്കേറ്റ കലന്തർ(21), ഇംത്യാസ്(17)‌‌, ഇർഫാൻ(18) എന്നിവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ യുവാക്കൾക്ക്‌ നേരെ നടത്തിയ അക്രമം ജില്ലയിൽ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിങ്കളാഴ്ച കാസർഗോഡ്‌ നടക്കുന്ന ബിജെപി സമ്മേളനത്തെ തുടർന്ന് വ്യാപക ആക്രമണം അഴിച്ചു വിടാൻ സംഘപരിവാരം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് മഞ്ചേശ്വരത്ത്‌ ഈ ആക്രമണം നടന്നിരിക്കുന്നത്‌. പോലീസും ജില്ലാ ഭരണകൂടവും‌ ഇക്കാര്യം ഗൗരവമായാണു കാണുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here