എംഇഎസ്സിൽ പൊട്ടിത്തെറി; ഡോ. ഫസൽ ഗഫൂറിനെതിരെ മറ്റു ഭാരവാഹികൾ രംഗത്ത്‌

0

കാഞ്ഞങ്ങാട്‌:(www.k-onenews.in)

നിഖാബ്‌ നിരോധിച്ചു കൊണ്ടുള്ള സർക്കുലറിനെച്ചൊല്ലി എംഇഎസ്സിൽ വിഭാഗീയത രൂക്ഷമാകുന്നുമുസ്ലിം സ്ത്രീകളുടെ മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ചുള്ള ഡോ.ഫസൽഗഫൂറിന്റെ നിലപാട്‌ സ്വീകാര്യമല്ലെന്നും അത്‌ തിരുത്തണമെന്നും ആവശ്യപ്പെട്ട്‌ മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി(എംഇഎസ്‌) കാസർഗോഡ് ‌ജില്ലാ കമ്മറ്റി രംഗത്തെത്തി.

എംഇഎസ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മുഖാവരണ നിരോധന സർക്കുലർ പ്രസിഡണ്ടിന്റെ വ്യക്തിതാൽപര്യം മാത്രമാണെന്നും സൊസൈറ്റിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. നയപരമായ തീരുമാനമാണെങ്കിൽ ബന്ധപ്പെട്ട കമ്മറ്റികളിൽ ചർച്ച ചെയ്യണമായിരുന്നെന്നും എന്നാൽ സംസ്ഥാന ജനറൽ കൗൺസിലിലോ എക്സിക്യൂട്ടീവിലോ ഇത്‌ സംബന്ധിച്ച്‌ യാതൊരു ചർച്ചയും നടന്നിട്ടില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ സംഘടനകളിലേക്ക്‌ അടിച്ചേൽപ്പിക്കുന്നത്‌ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കമ്മറ്റി തുറന്നടിച്ചു.

മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സൂക്ഷ്‌മത പുലർത്തണമെന്നും ജില്ലാ പ്രസിഡണ്ട്‌ ഡോ.ഖാദർ മാങ്ങാട്‌, ജനറൽസെക്രട്ടറി സി.മുഹമ്മദ്‌കുഞ്ഞി, ട്രഷറർ എ ഹമീദ്‌ഹാജി എന്നിവർ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here