കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

0

ന്യൂദല്‍ഹി:(www.k-onenews.in) കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്.

മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം.

കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വനപ്രദേശവുമായതിനാല്‍ പലപ്പോഴും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here