ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് മുസിംകള്‍ പ്രവേശിക്കേണ്ടെന്ന് പറഞ്ഞ യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചു

0
1

മംഗളുരു: (www.k-onenews.in) ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിംകള്‍ ഇങ്ങോട്ട് പ്രവേശിക്കരുതെന്നും പറഞ്ഞ യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇന്നലെ മ൦ഗളൂരുവിലെ ഒരു മാളിലാണ് സംഭവം. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിംകള്‍ ഇവിടേക്ക് പ്രവേശിക്കരുതെന്നും യുവാവ് പറയുന്നത് കേട്ട ആളുകള്‍ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മംഗളുരു പോലീസ് കമ്മീഷണര്‍ എഎന്‍ഐയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here