ആദ്യ വാര്‍ത്താ സമ്മേളനം നടത്തി മോദി; ‘ഭരണ തുടര്‍ച്ചയുണ്ടാകും, വാഗ്ദാനങ്ങള്‍ നിറവേറ്റും’: പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തുന്നത് നല്ല കാര്യമാണെന്ന് കോൺഗ്രസ്

0

ന്യുഡൽഹി:(www.k-onenews.in) പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് പ്രധാനമന്ത്രിയും അമിത് ഷായും വാർത്താ സമ്മേളനം വിളിച്ചത്. അതേസമയം പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തുന്നത് നല്ല കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

അഞ്ച് വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കാനാണ് എത്തിയതെന്ന് മോദി പറഞ്ഞു. അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്ത്യ ഭരിക്കാൻ അവസരം നൽകിയതിന് നന്ദി. രാജ്യം ഇനിയും മുന്നോട്ട് പോകാനുണ്ട്. അടുത്ത തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും, വാഗ്ദാനങ്ങൾ പാലിക്കുമെന്നും മോദി പറഞ്ഞു.

മോദി ഭരണം വീണ്ടും അധികാരത്തിൽ എത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തെരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ സർക്കാർ കൊണ്ടുവന്നു. ശൌചാലയം, വൈദ്യുതി, ഗ്യാസ് എല്ലാവര്‍ക്കും ലഭ്യമാക്കി. രാജ്യത്ത് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. 50 കോടി ജനങ്ങളുടെ വികസനം കേന്ദ്രം ഉറപ്പുവരുത്തി. ആദിവാസികൾ, സ്ത്രീകൾ, ദളിതർ എന്നിവരുടെ വികസനം ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

ജനുവരി മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട 120 സീറ്റുകളില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ അമിത് ഷാ, മികച്ച വിജയം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

‘മേം ബി ചൌകിദാര്‍’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. അത് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here