ഒന്നര വയസുകാരി മരിച്ചു; മോഹനൻ വൈദ്യർ അറസ്റ്റിൽ

0
1

കായംകുളം:(www.k-onenews.in)

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്‍ വൈദ്യന്‍റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്ന പരാതിയിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു.

കായംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.പരാതിയിൽ നേരത്തേ മാരാരിക്കുളം പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാൽ അന്വേഷണം പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.
sponsored link:-

 

LEAVE A REPLY

Please enter your comment!
Please enter your name here