വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷം; അഭ്യാസപ്രകടനത്തിനിടെ അമ്മയെയും മകനെയും ജീപ്പ് ഇടിച്ചിട്ടു

0
1

തിരുവനന്തപുരം: (www.k-onenews.in) തിരുവനന്തപുരം പെരിങ്ങമലയിലിൽ ഓണാഘോഷത്തിന്‍റെ പേരില്‍ ഇക്ബാൽ കോളേജ് വിദ്യാര്‍ത്ഥികൾ നടത്തിയ ഘോഷയാത്രയ്ക്കിടെ വഴിയാത്രക്കാരായ അമ്മക്കും മകനും ജീപ്പ് തട്ടി പരിക്കേറ്റു. നൂറോളം വാഹനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് അപകടത്തില്‍ കലാശിച്ചത്.

ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചുവീഴ്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഗതാഗതം സ്‍തംഭിപ്പിക്കുകയും ചെയ്‍തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here