ഹയർ സെക്കന്ററി പ്ലസ്-വൺ ഏകജാലകം അഡ്മിഷൻ അപാകത അടിയന്തിരമായി പരിഹരിക്കണം:അനസ് എതിർത്തോട്

0
0

ഹയർ സെക്കന്ററി വിഭാഗം പ്ലസ്-വൺ അഡ്മിഷൻ അപാകത എത്രയും വേഗം പരിഹരിക്കണമെന്ന് msf കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ആവശ്യപ്പെട്ടു. നിലവിൽ ഉയർന്ന ഗ്രേഡിൽ പ്ലസ്-വൺ അഡ്മിഷൻ ലഭിച്ച കുട്ടികൾ വിദൂരസ്ഥലത്ത് സ്ഥിരമായി അഡ്മിഷൻ ലഭിച്ച് ട്രാൻസ്ഫറിനായി കാത്തിരിക്കുമ്പോഴാണ് താരതമ്യേന കുറഞ്ഞ ഗ്രേഡ് ലഭിച്ച കുട്ടികൾക്കായി നിലവിൽ ഒഴിവുള്ള സ്കൂളുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് വിളിച്ചിരിക്കുന്നത്. ഈ സംവിധാനം നിലവിൽ അഡ്മിഷൻ ലഭിച്ച് സ്കൂൾ ട്രാൻസ്ഫർ, സബ്ജക്ട് ട്രാൻസ്ഫറിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുകയാണ്. സപ്ലിമെന്ററി അലോട്ട്മെന്റോടെ മുഴുവൻ സ്കൂളിലെയും ഒഴിവുകൾ നികത്തുന്നതോടെ ഉയർന്ന ഗ്രേഡ് നേടിയ കുട്ടികൾക്ക് ചേർന്ന സ്കൂളിൽ തന്നെ തുടരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ആയതിനാൽ അടിയന്തിരമായി ഈ അഡ്മിഷനിലെ അപാകത പരിഹരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോടും, ഹയർ സെക്കന്ററി ഡയറക്ടറോടും msf ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here