മുല്ലപെരിയാർ ഡാം തുറക്കാൻ പോകുന്നു; ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ നീങ്ങാൻ അടിയന്തിര നിർദ്ദേശം

0

ഇടുക്കി:(www.k-onenews.in)

കനത്ത പേമാരിയിൽ മുല്ലപ്പെരിയാർ നിറഞ്ഞു കവിഞ്ഞതിനാൽ ഡാം ഇന്ന് രാത്രി 1:30മണിക്ക് തുറക്കുമെന്ന് സർക്കാർ അറിയിപ്പ്‌. 

ഡാമിലെ ജലനിരപ്പ്‌ 138.8 അടി കവിഞ്ഞ സാഹചര്യത്തിലാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്‌. ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ നീങ്ങാനാണു നിർദ്ദേശം.

 മന്ത്രി എംഎം മണിയുടെ ഫേസ്‌ ബുക്ക്‌ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ; 

മുല്ലപെരിയാർ ഡാം ഇന്ന് രാത്രി 1:30മണിക്ക് തുറക്കും. 

പെരിയാർ തീരത്തുള്ളവരെ ഫോണിലൂടെ വിവരം അറിയിക്കാൻ സാധിക്കുന്നവർ സഹായിക്കണം. 

സർക്കാർ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചു സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുക. 

സഹായം ആവശ്യമുള്ളവർ കൺട്രോൾ റൂമുമായി ബന്ധപെടുക. 

പരിഭ്രാന്തരാകരുത്…. 

അതീവ ജാഗ്രത തുടരുക… 

സർക്കാരുമായി സഹകരിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here