അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് മംഗൽപാടി പഞ്ചായത്ത്‌ സെക്രട്ടറിയെ മുസ്ലിം ലീഗ് നേതാവ് അക്രമിച്ചതായി പരാതി

0
0

മംഗൽപാടി: (www.k-onenews.in) അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് മംഗൽപാടി പഞ്ചായത്ത്‌ സെക്രട്ടറി ശിഹാബിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി.

വർഷങ്ങളായി മുസ്ലിം ലീഗ് ഭരിക്കുന്ന മംഗൽപാടി പഞ്ചായത്തിലെ അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മഞ്ചേശ്വരം യൂത്ത് ലീഗ് നേതാവും കൂടിയായ മുസ്തഫയുടെ നേതൃത്വത്തിൽ ലീഗ് തൊഴിലാളി സംഘടനയായ എസ്റ്റിയുവിന്റെ അംഗം കൂടിയായ സെക്രട്ടറിയെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

എന്നെ അപായപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നതായും സ്വതന്ത്രമായി ജോലിചെയ്യാൻ അനുവദിക്കണമെന്നും അതിനുള്ള സൗകര്യം ചെയ്തു തരണമെന്നും പോലീസിൽ പരാതി നൽകിയതായും നിയമപരമായി നേരിടുമെന്നും ശിഹാബ്‌ കെ വൺ ന്യൂസിനോട് പറഞ്ഞു

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here