30 രൂപ ചോദിച്ചതിന് മുത്വലാഖ് ചൊല്ലിയതായി പരാതി: യുവാവ് അറസ്റ്റിൽ

0
1

ഹാപുർ (യു.പി): (www.k-onenews.in) 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്ത്വലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം.

മരുന്ന് വാങ്ങാനായി യുവതി ഭർത്താവിനോട് പണം ആവശ്യപ്പെട്ടു. തുടർന്ന് തർക്കത്തിലേർപ്പെട്ട ശേഷം യുവാവ് മുത്വലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ പരാതി.

മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയിൽ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. മുത്വലാഖ് ക്രിമിനൽ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here