എസ്ഡിപിഐ സ്ഥാനാർഥിയുടെ വിജയ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുനവ്വറലി തങ്ങൾ; കയ്യടിച്ച്‌ സോഷ്യൽ മീഡിയ

0
1

കോഴിക്കോട്‌:(www.k-onenews.in)

എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ വിജയവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വിറലി ശിഹാബ്‌ തങ്ങൾ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്ഥാനം നേടിയ ജിയാവുദ്ധീനെ അഭിനന്ദിച്ചാണ് മുനവ്വറലി തങ്ങൾ പോസ്റ്റിട്ടിരിക്കുന്നത്‌.
പുതുക്കോട്ടൈ ജില്ലയിലെ കീരമംഗലം സെരിയാളൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ്‌ ഇതിനോടകം ദേശീയ ശ്രദ്ധയാകർശിച്ചിരിക്കയാണ്.
പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ രാജ്യത്ത്‌ ചൂട്‌ പിടിച്ചു കൊണ്ടിരിക്കെ ഹിന്ദു ഭൂരിപക്ഷമുള്ള പഞ്ചായത്ത്‌ ഭരണം ഒരു മുസ്ലിമിനെ ഏൽപിച്ചാണ് തമിഴ്ജനത മറുപടി നൽകിയിരിക്കുന്നത്‌.

മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ഈ തമിഴ് ഗ്രാമം തള്ളിക്കളഞ്ഞത്‌ ഇങ്ങനെ;

മൊത്തം 1360 വോട്ടർമാരിൽ 60 പേര് മാത്രമാണ് മുസ്ലിംകൾ ഉള്ളത്. പക്ഷെ അവർ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തത് ഒരേ ഒരു മുസ്ലിം സ്ഥാനർത്ഥിയെ. Sdpi പുതുക്കോട്ടൈ ജില്ലാ സെക്രട്ടറിയായ സ്ഥാനാർത്ഥി മുഹമ്മദ്‌ ജിയാവുദീൻ ആണ് ഇനി അവരുടെ പ്രസിഡന്റ്‌.
പ്രളയ രക്ഷാ പ്രവർത്തനങ്ങളിലൂടെയും പുനരധിവാസ പ്രവർത്തനങ്ങളിലൂടെയും നേരത്തെ ജനങ്ങളുടെ പ്രിയങ്കരനാണ് ജിയാവുദ്ധീൻ. പല ദേശീയ മാധ്യമങ്ങളും ഇത്‌ വൻ പ്രാധാന്യത്തോടെ വാർത്ത നൽകിയിട്ടുണ്ട്‌.

പാണക്കാട്‌ മുനവ്വിറലി ശിഹാബ്‌ തങ്ങളും എസ്ഡിപിഐ നേതാവിനെ അഭിനന്ദിച്ച്‌ പരസ്യമായി രംഗത്തെത്തിയത്‌ കേരളത്തിലെ സംഘപരിവാർ വിരുദ്ധ മുന്നേറ്റത്തിനു കൂടുതൽ ഊർജ്ജം പകരുമെന്നും മർദ്ധിത ഐക്യത്തിനു കാരണമാവുമെന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്‌.

sponsored link:-

https://youtu.be/LDCNWAxst64

LEAVE A REPLY

Please enter your comment!
Please enter your name here