യുഎഇയില്‍ വിസ പരിഷ്‌കരണം ഞായറാഴ്ച മുതല്‍

0

ദുബൈ: (www.k-onenews.in) യു.എ.ഇയില്‍ സമഗ്രമായ രീതിയിലുള്ള വിസ പരിഷ് കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും. സന്ദര്‍ശക, ടൂറിസ്റ്റ് വീസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാന്‍ കഴിയുന്ന സംവിധാനവും ഇതിലുള്‍പ്പെടും. ഒരു മാസത്തെ സന്ദര്‍ശക വീസയിലോ ടൂറിസ്റ്റ് വീസയിലോ വന്നവര്‍ നിശ്ചിത സമയപരിധി പൂര്‍ത്തിയായാല്‍ പുതിയ വിസയെടുക്കുന്നതിന് യു.എ.ഇ വിടേണ്ടതില്ല. തുടര്‍ച്ചയായി രണ്ടു തവണ രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ജോലി അന്വേഷണത്തിനും മറ്റും എത്തിയവര്‍ യു.എ.ഇയില്‍ നിന്ന് എക്്സിറ്റായി പുതിയ വീസയില്‍ രാജ്യത്തേക്ക് വരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വലിയ തോതിലുള്ള പ്രയാസങ്ങളും ഇതു മൂലം ഉദ്യോഗാര്‍ഥികള്‍ അനുഭവിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ വിനോദ സഞ്ചാരികള്‍ക്കും സമാനസ്വഭാവത്തില്‍ രണ്ടു തവണ വീസ മാറാന്‍ സാധിക്കും.

ടൂറിസം മേഖലക്ക് ഇതു മികച്ച ഉണര്‍വായി മാറുമെന്നാണ് പ്രതീക്ഷ. വിധവകള്‍, വിവാഹ മോചിതര്‍, അവരുടെ മക്കള്‍ എന്നിവര്‍ക്ക് വിസ കാലാവധി സ്പോണ്‍സറില്ലാതെ തന്നെ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കാനുള്ള യു.എ.ഇ തീരുമാനം ഉടന്‍ നടപ്പാക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here