മലപ്പുറം നിലമ്പൂര്‍ മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രകടനം – വിഡിയോ

0
0

നിലമ്പൂര്‍: (www.k-onenews.in) മലപ്പുറം നിലമ്പൂര്‍ മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രകടനം, അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നാണ് മുദ്രാവാക്യം വിളിച്ചത്. കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മൂത്തേടം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ് എന്നീ സംഘടനകൾ.

കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ യുടെ പ്രകടനം,.

Courtesy video social media

LEAVE A REPLY

Please enter your comment!
Please enter your name here