നീലേശ്വരം കൾച്ചറൽ സൊസൈറ്റി വാർഷിക കൺവെൻഷനും അനുസ്‌മരണവും സംഘടിപ്പിച്ചു

0

അബുദാബി :(www.k-onenews.in)
കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി നീലേശ്വരം മുനിസിപ്പൽ പരിധിയിൽ വിവിധ ജീവകാരുണ്യ ജനസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി മാറിയ പ്രവാസി കൂട്ടായ്മയായ നീലേശ്വരം കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തക കൺവൻഷനും അനുസ്മരണവും സംഘടിപ്പിച്ചു. അബൂദാബി യൂണിയൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന കൺവെൻഷനിൽ ദീർഘ കാലം തൈക്കടപ്പുറം നടുവിൽ പള്ളി ജമാഅത്ത് പ്രസിഡണ്ടും നാട്ടിലെ പൗരപ്രമുഖനുമായ എ.എം ഇബ്രാഹിം ഹാജി അനുസ്മരണവും നടത്തി.

താൽകാലിക വിസയിൽ ജോലി അന്വേഷിച്ചു യുഎയിലേക്ക് വരുന്ന പ്രദേശവാസികൾക്ക് താമസ സൗകര്യമൊരുക്കുന്നതിനും ജോലി കണ്ടെത്തുന്നതിനും ആവശ്യമായ സഹായം ചെയ്ത് കൊടുക്കാനും രോഗം കൊണ്ടോ അപകടം മൂലമോ സഹായം ആവശ്യമായി വരുന്നവർക്ക് സഹായമെത്തിക്കാനും വിവിധ എമിറേറ്റ്സുകളിൽ ഹെൽപ് ഡെസ്കുകളും പ്രവാസി ക്ഷേമ പദ്ധതി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വിവിധ എമിറേറ്റ്സുകളിൽ ബ്രാഞ്ച് കമ്മിറ്റികൾ നിലവിൽ വന്നു .തൈക്കടപ്പുറത്ത് ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്ത ജന സേവന കേന്ദ്രത്തിൽ കൂടുതൽ ജനോപകാരപ്രദമായ സർവ്വീസുകൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പ്രസിഡണ്ട് എം.വി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു., സി.എച്ച് ഹനീഫ, അഷ്റഫ് പറമ്പത്ത്, ഹാരിസ് കമ്മാടം, കമറുദ്ധീൻ.പി, ജബ്ബാർ. പി, ഉവൈസ് തായിലക്കണ്ടി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here