നിർധന യുവതികൾക്കുള്ള വിവാഹ സഹായവുമായി നീലേശ്വരം കൾച്ചറൽ സൊസൈറ്റി

0

നീലേശ്വരം:(www.k-onenews.in)

നീലേശ്വരം കൾച്ചറൽ സൊസൈറ്റി
നിർധന യുവതികളുടെ വിവാഹ സഹായത്തിനായി സ്വരൂപിച്ച തുക കൈമാറി.

രണ്ട് നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്കുള്ള വിവാഹ ധന സഹായമാണ് വിതരണം ചെയ്തത്‌. യുഎഇ കേന്ദ്രീകരിച്ച്‌ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സംഘടനയാണ് നീലേശ്വരം കൾച്ചറൽ സൊസൈറ്റി. സംഘടനയുടെ പ്രതിനിധികളിൽ നിന്നും എസ്‌ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എംവി.ഷൗക്കത്തലി, നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് എൻപി.അബ്ദുൽ ഖാദർ ഹാജി എന്നിവർ ഏറ്റു വാങ്ങി.

ചടങ്ങിൽ കൾച്ചറൽ സൊസൈറ്റി പ്രതിനിധികളായ ജാഫർ എവി, പി.റഫീഖ്, പി.മുഹ്‌സിൻ, ഹനീഫ സിഎച്ച്‌, അബ്ദുറഹ്മാൻ ഇകെ, എസ്‌ഡിപിഐ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ഷഫീർ എഎം, ഇക്ബാൽ എൻപി,റഫീഖ്, ഷബീർ,ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here