പൗരത്വ ഭേദഗതി നിയമം; നീലേശ്വരത്ത്‌ നാളെ പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും

0
1

നീലേശ്വരം:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നീലേശ്വരത്ത്‌ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. സമസ്ത കോർഡിനേഷൻ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജനുവരി നാലിന് ശനിയാഴ്ച നീലേശ്വരം നഗരത്തിൽ മഹാലിയും സംഗമവും നടക്കുന്നത്‌.
വൈകിട്ട്‌ 3:30 നു റെയിൽവേ സ്റ്റേഷനു സമീപത്തെ പേരോൽ ജുമാമസ്ജിദ്‌ പരിസരത്തു നിന്നും ആരംഭിക്കുന്ന റാലി നഗരം ചുറ്റി മാർക്കറ്റ്‌ ജംഗ്ഷനിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇകെ മഹ്മൂദ്‌ മുസ്ല്യാർ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം രാജഗോപാലൻ, എംസി ഖമറുദ്ധീൻ, എൻഎ നെല്ലിക്കുന്ന്, എസ്‌കെഎസ്‌എസ്‌എഫ്‌ നേതാവ്‌ സത്താർ പന്തല്ലൂർ, നഗരസഭാ ചെയർമാൻ പ്രൊഫ കെപി ജയരാജൻ തുടങ്ങിയ വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയിലുള്ള നേതാക്കൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്ത്‌ ഭരണഘടന നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്നും കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here