നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് അര്‍ദ്ധരാത്രി മുതൽ ലിങ്ക് ആക്ടീവ് ആകുമെന്ന് നോര്‍ക്ക

0
0

തിരുവനന്തപുരം: (www.k-onenews.in) നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി രജിസ്ട്രേഷന്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. രോഗികള്‍, ഗര്‍ഭിണികള്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല. നോര്‍ക്കാ വെബ് സൈറ്റില്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിങ്ക് ആക്ടീവ് ആകുമെന്ന് നോര്‍ക്ക ഡയറക്ടര്‍ അറിയിച്ചു.

കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കേണ്ടത് പ്രവാസി സംഘടനകളാണ്. യാത്രയ്ക്ക് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കും.

സംസ്ഥാനത്തിന് പുറത്തു കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാനും പ്രവാസികളെ മടക്കികൊണ്ടു വരുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ വെബ്സൈറ്റില്‍ ഒരുക്കുന്ന സൗകര്യം തന്നെ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.

പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ എത്ര വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ അകപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇവരെ എങ്ങനെ കൊണ്ടുവരണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയാണ്. ആവശ്യമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here