ഇനി നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നുകാണണം, ഇതാണ് ചായക്കാരന്റെ ധൈര്യം; സോണിയക്കും രാഹുലിനും മോദിയുടെ ഭീഷണി

0

പാലി: (www.k-onenews.in) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിയ്ക്കുമെതിരെ ഐ.ടി കേസ് പുനരന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഇരുവരേയും വെല്ലുവിളിച്ച് മോദി. ഇനി നിങ്ങള്‍ എങ്ങനെ രക്ഷപ്പെടുമെന്നത് ഒന്നു കാണണം എന്നാണ് മോദി പറഞ്ഞത്.

ചായക്കാരന്റെ ധൈര്യം ഇതാണെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇനി നിങ്ങള്‍ എങ്ങനെ രക്ഷപ്പെടുമെന്നത് ഒന്നു കാണണം… നാലു തലമുറയായി രാജ്യത്തെ നയിക്കുന്നവരെ കോടതി മുറിയില്‍ കുടുക്കിയ ചായക്കാരന്റെ ധൈര്യം കണ്ടോളൂ.’ എന്നാണ് മോദി പറഞ്ഞത്.

2011-12 കാലഘട്ടത്തില്‍ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുലിനും സോണിയക്കുമെതിരെ ഉണ്ടായ നികുതി വെട്ടിപ്പ് ആരോപണം സംബന്ധിച്ച കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റിനെ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.

സത്യസന്ധന്മാരുടെ വിജയം എന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.

‘കോണ്‍ഗ്രസ് പ്രസിഡന്റിന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ തന്നെ പേരറിയില്ല. അദ്ദേഹത്തിന് അന്തരിച്ച കുംഭറാംജിയെപ്പോലെ കോണ്‍ഗ്രസിലെ പ്രമുഖ കര്‍ഷക, ജാട്ട് നേതാക്കളുടെ പേരറിയില്ല. രാഹുല്‍ ഗാന്ധി കുംഭാകരന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചത്. അതുപോലുള്ളവര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ’ എന്നും റാലിയില്‍ മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here