കശ്മീ൪ സന്ദർശിക്കാൻ വിമാനം അയക്കാമെന്ന് ഗവ൪ണ൪; വിമാനമല്ല വേണ്ടത് കശ്മീരികളോട് സ൦സാരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് രാഹുൽ

0
2

ന്യൂഡൽഹി: (www.k-onenews.in) ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാൻ ആവശ്യപ്പെട്ട സംസ്ഥാന ഗവർണർ സത്യപാൽ മാലിക്കിന് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുൽ ഗാന്ധി.

ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങൾക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ജമ്മു കശ്മീരിൽനിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവർണർ രംഗത്തെത്തി. രാഹുൽ ഗാന്ധിയെ ഇവിടേക്ക് വരാൻ താൻ ക്ഷണിക്കുകയാണ്. വരാൻ വിമാനം അയക്കാം.

വന്ന് സാഹചര്യങ്ങൾ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാൽ ഇത്തരത്തിൽ സംസാരിക്കരുതെന്നും ഗവർണർ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here