‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ഇന്ത്യയിൽ ഒരിക്കലും നടപ്പിലാവില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
1

ബെംഗളൂരു: (www.k-onenews.in) ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഇന്ത്യയിൽ ഒരിക്കലും യാഥാര്‍ഥ്യമാവില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ശക്തികൾ ശ്രമിക്കുകയാണെന്നും നെഹ്രുവിയൻ ആശയങ്ങൾ കൈവെടിഞ്ഞാൽ ഇന്ത്യ എന്ന സങ്കൽപം തന്നെ ഇല്ലാതാവുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

നമ്മളൊരു രാഷ്ട്രമാണ്. നമുക്കൊരുപാട് ഭാഷകളുണ്ട്, നമുക്കൊരുപാട് നാടുകളുണ്ട്- ജയറാം രമേഷ് പറഞ്ഞു. സദസ്സിലുള്ള ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവരെ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും അഭിസംബോധന ചെയ്താണ് ജയറാം രമേശ് പ്രസംഗം ആരംഭിച്ചത്. ഒരു രാജ്യം ഒരു നികുതി എന്ന ആശയം നടപ്പിലായാലും ഒരു രാജ്യം ഒരു സംസ്കാരം എന്നതോ ഒരു ഭാഷ എന്നതോ നടപ്പിലാവില്ലെന്ന് വ്യക്തമാവാനാണ് താൻ ഒരു മിനുട്ടിൽ മൂന്ന് ഭാഷകൾ സംസാരിച്ചതെന്നും ജയറാം രമേഷ് വ്യക്തമാക്കി. ബെംഗളൂരുവിൽ എം വിശ്വേശരയ്യ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജയറാം രമേശ്.

ഇന്ത്യയെ ഒരുമിച്ച് നിർത്താനാവുക ഹിന്ദി ഭാഷയ്ക്ക് മാത്രമാണെന്നും ലോകത്തിന് മുന്നിൽ രാജ്യത്തെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ഏക ഭാഷ വിവാദത്തിന് തുടക്കം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here