പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന്

0
1

തിരുവനന്തപുരം: (www.k-onenews.in) പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന് നടക്കും. 27ന് വോട്ടെണ്ണൽ. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

സെപ്തംബർ മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് പാലാ നിയോജക മണ്ഡലത്തിൽ എം.എൽ.എ ഇല്ലാതായിട്ട് ഒക്ടോബറിൽ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ്.

സെപ്തംബർ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴാം തിയതിയാണ്. കേരളത്തിലുൾപ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഇന്ന് മുതൽ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here