ആരാധനാലയം തകർത്ത കേസ്‌; നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ വിട്ടയച്ച പോലീസ്‌ നടപടി പ്രതിഷേധാർഹം- എസ്‌ഡിപിഐ

0

കാസർഗോഡ്‌:(www.k-onenews.in)

ആരാധനാലയത്തിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകൾ തകർക്കുകയും സാമുദായിക കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ നിസാരവകുപ്പുകൾ ചുമത്തി വിട്ടയച്ച പോലീസ്‌ നടപടിയിൽ പ്രതിഷേധവുമായി എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി രംഗത്ത്‌.
കഴിഞ്ഞ ദിവസം രാത്രിയാണ് പാലിച്ചിയടുക്കത്തെ മസ്ജിദിൽ അതിക്രമിച്ചു കയറിയ സംഘം ഫർണ്ണിച്ചറുകൾ തകർത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്‌. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചത്‌. അത്യന്തം ഗൗരവതരമായ സംഭവത്തിൽ സംഘപരിവാർ പ്രവർത്തകരായ അക്രമികളെ പിടികൂടിയിട്ടും നിസാര വകുപ്പുകൾ ചേർത്ത്‌ വിട്ടയച്ചത്‌ വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. പോലീസിന്റെ ഇത്തരം ഇരട്ട സമീപനങ്ങളാണ് കാസർഗോഡ്‌ മേഖലയിൽ അക്രമങ്ങൾ വർധിക്കാൻ കാരണമാവുന്നതെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രതിഷേധ പരിപാടികളുമായി പാർട്ടി മുന്നോട്ടു പോവുമെന്നും എസ്ഡിപിഐ മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ മനാസ്‌ പാലിച്ചിയടുക്കം വ്യക്തമാക്കി. യോഗത്തിൽ ഫൈസൽ കോളിയടുക്കം, മൂസ ഉദുമ, അഷ്‌റഫ്‌ കോളിയടുക്കം എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here