ഐസിയുവില്‍ വധൂവരന്‍മാര്‍ പരസ്പരം മാല ചാര്‍ത്തി-പട്ന എയിംസിലെ വേറിട്ട കല്ല്യാണം

0

പട്‌ന:(www.k-onenews.in) ക്യാന്‍സര്‍ ബാധിതയായ സ്ത്രീക്ക് വേണ്ടി മകളുടെ വിവാഹം ഐസിയുവിന് മുന്നില്‍ നടത്തി ആശുപത്രി അധികൃതര്‍. ഗുരുതരാവസ്ഥയില്‍ മരണത്തെ മുഖാമുഖം കണ്ടുകഴിയുന്ന അമ്മയ്ക്കു വേണ്ടി മകളുടെ വിവാഹം സംഘടിപ്പിച്ചത് പട്‌നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആണ്. ഐസിയുവിന് മുന്നിലെ മുറിയിലാണ് രോഗിക്ക് പങ്കെടുക്കാന്‍ സാധിക്കുന്നവിധം വിവാഹ ചടങ്ങുകള്‍ നടത്തിയത്.

പൂജാരിയുടെ കാര്‍മികത്വത്തില്‍ ഹൈന്ദവ ആചാരപ്രകാരം മന്ത്രോച്ഛാരണങ്ങളോടെയാണ് വിവാഹം നടന്നത്. ഏപ്രില്‍ 18നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ അവസ്ഥ ഗുരുതരമായതോടെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രി വിട്ട് പുറത്ത് വരാനോ ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിക്കാത്തതിനാല്‍ ആശുപത്രി അധികൃതരോട് അനുവാദം ചോദിക്കുകയായിരുന്നു.

യുവതിയുടെ അമ്മ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പട്‌നയിലേക്ക് വന്നത്. രോഗിക്ക് ദിവസങ്ങള്‍ മാത്രമേ ആയുസുള്ളുവെന്നും അവരുടെ കരളിനേയും കിഡ്‌നിയേയും ശ്വാസകോശത്തേയും രോഗം പൂര്‍ണമായും ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തന്റെ മകളുടെ വിവാഹം കാണണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. മരിക്കും മുന്‍പ് അവര്‍ക്കായി മകളുടെ വിവാഹം ആശുപത്രിയില്‍ നടത്താനായതില്‍ സന്തോഷമുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. പി.കെ സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here