വീട്ടില്‍ ഇരുന്ന് സ്വര്‍ണം പര്‍ച്ചേയ്‌സ് ചെയ്യാം; ആകര്‍ഷകമായ ഓഫറുകളുമായി ഫോണ്‍പേ

0

പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ അക്ഷയ തൃതീയ ഉത്സവത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. താങ്ങാനാവുന്നതും സുതാര്യവുമായ നിരക്കുകളില്‍ സര്‍ട്ടിഫൈ ചെയ്ത 24 കാരറ്റ്  സ്വര്‍ണം അതിന്റെ ശുദ്ധത ഉറപ്പാക്കി കൊണ്ട് തന്നെ വീടുകളില്‍ ഇരുന്നു കൊണ്ട് പര്‍ച്ചേസു ചെയ്യുന്നതിനുള്ള ‘സ്വര്‍ണം’ എന്ന പ്ലാറ്റ്‌ഫോം രണ്ട് വര്‍ഷം മുമ്പ് ഫോണ്‍ പേ ആരംഭിച്ചിരുന്നു.(www.k-onenews.in)

പുതിയ സ്വര്‍ണ ഓഫറുകള്‍, മെയ് 5,6,7 തിയതികളില്‍ ഫോണ്‍ പേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഒപ്പം ഇതില്‍ സ്വര്‍ണം പര്‍ച്ചേസു ചെയ്യുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ ചെയിനുകളും സ്വര്‍ണ നാണയങ്ങളും റിവാര്‍ഡായി ലഭിക്കുന്നു, കൂടാതെ സ്വര്‍ണം ഡെലിവറി ചെയ്യുമ്പോള്‍ ഉയര്‍ന്ന ഡിസ്‌കൗണ്ടും ലഭ്യമാകുന്നു.

ഫോണ്‍ പേ ആപ്പ് മുഖേന സ്വര്‍ണം പര്‍ച്ചേസു ചെയ്യുന്ന ഉപഭോക്താക്കള്‍ ബാങ്ക്‌ഗ്രേഡ് സുരക്ഷിത ലോക്കര്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന SafeGold അല്ലെങ്കില്‍ MMTC PAMP മുഖേന സ്വര്‍ണം പര്‍ച്ചേസു ചെയ്യേണ്ടതുണ്ട്. സ്വര്‍ണം ഡെലിവര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച പായ്‌ക്കേജില്‍ സ്വര്‍ണം ഡെലിവര്‍ ചെയ്യുന്നതിനോടൊപ്പം പ്രത്യേക ഉയര്‍ന്ന ഡിസ്‌കൗണ്ട് ഓഫറും ലഭിക്കുന്നു.

ഫോണ്‍ പേ ആപ്പിലൂടെ സ്വര്‍ണം വാങ്ങാന്‍…

1. ഉപഭോക്താക്കള്‍, ആപ്പില്‍ ലോഗിന്‍ ചെയ്ത്, ‘എന്റെ പണം’ എന്ന വിഭാഗത്തില്‍ നിന്നും ‘സ്വര്‍ണം’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

2. ലഭ്യമായ രണ്ട് ദാതാക്കളിലൊരാളെ തിരഞ്ഞെടുക്കുന്നതിന് ആവശ്യപ്പെടും: SafeGold (99.5% ശുദ്ധത) അല്ലെങ്കില്‍ MMTC PAMP (99.9% ശുദ്ധത).

3. ഉപഭോക്താവ് ദാതാവിനെ തിരഞ്ഞെടുത്തതിന് ശേഷം, അവര്‍ ഓരോ ഗ്രാമിനുമുള്ള സ്വര്‍ണ വില ദൃശ്യമാക്കും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്വര്‍ണം ഗ്രാമിലോ അല്ലെങ്കില്‍ കൈവശമുള്ള തുക നല്‍കിയോ വാങ്ങാവുന്നതാണ്.

4. ഉപഭോക്താക്കള്‍ വാങ്ങേണ്ട സ്വര്‍ണം സ്ഥിരീകരിച്ചതിന് ശേഷം ഫോണ്‍ പേ ആപ്പിലൂടെ നിര്‍ദ്ദിഷ്ട പേയ്‌മെന്റ് രീതികളായ UPI, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി പേയ്‌മെന്റ് ചെയ്യാനാവുന്നതാണ്.

5. പേയ്‌മെന്റ് പൂര്‍ത്തിയാക്കിയതിന് ശേഷം, പര്‍ച്ചേസു ചെയ്ത സ്വര്‍ണം ഉപഭോക്താവിന്റെ ഡിജിറ്റര്‍ ലോക്കറില്‍ ദൃശ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here