പി.ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആര്‍മി ഫേസ്ബുക് പോസ്റ്റ് ; ‘ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടന്‍’

0

കണ്ണൂര്‍:(www.k-onenews.in) കണ്ണൂർ രാഷ്ട്രീയത്തിൽ വിഭാഗീയത കൊടുമ്പിരി കൊള്ളുമ്പോൾ അതിന് ആക്കം കൂട്ടി സി.പി.എം മുൻജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് പി.ജെ.ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പി.ജെ എന്ന ചുരുക്കപ്പേരിലുള്ള അനുഭാവികളുടെ ഫേസ്ബുക്ക് പേജിനെ പി.ജയരാജൻ തള്ളിക്കളഞ്ഞെങ്കിലും ഇപ്പോഴും ജയരാജൻ അനുകൂല പോസ്റ്റുകൾ സജീവമാകുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആന്തൂർ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ബിംബങ്ങളെക്കുറിച്ച് സൂചിപ്പിച്ചതും പി.ജയരാജനെ ഉദ്ദേശിച്ചായിരുന്നു. ഇതിനെ തുടർന്ന് പേജുകൾ അതിന്റെ പേര് മാറ്റണമെന്നും ബിംബമാക്കി മാറ്റരുതെന്നുമുള്ള പി.ജയരാജൻ മുന്നുദിവസങ്ങൾക്ക് മുമ്പ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ പി.ജെ. ആർമി എന്ന പേജിന്റെ അഡ്മിൻ ഷമാപണവും നടത്തി. എന്നാൽ ഇന്നിപ്പോൾ അതേ പി. ജെ. ആർമി തന്നെ ജയരാജനെ വാനോളം പുകഴ്ത്തി വീണ്ടുംപോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

പണ്ടൊരു തിരുവോണ നാളില്‍ വെട്ടിനുറുക്കപ്പെട്ടയാള്‍, അംഗ പരിമിതനാക്കപ്പെട്ടയാള്‍, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവര്‍ക്കെല്ലാം ഉള്‍ക്കിടിലമായി അവശേഷിക്കുന്ന കയ്യില്‍ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളില്‍ ഇങ്ക്വിലാബ് മുഴക്കിയ
ധീരത അതേ ചിരിയില്‍ ഇന്നും കണ്ണൂരിനെ നയിക്കുന്നുവെന്നും സ്‌നേഹാഭിവാദ്യങ്ങള്‍ എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പി.ജെ എന്ന പേരിലുള്ള ഗ്രൂപ്പുകളില്‍ സി.പി.ഐ.എം ന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് ആശാസ്യമല്ലെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

മക്കള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണെന്നും
നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പരാതി ഉയര്‍ത്തിയാണ് സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ജയരാജന്റെ മക്കള്‍ കല്ല് ചുമക്കുകയും ഹോട്ടലില്‍ പണിയെടുക്കുകയും ചെയ്യുമ്പോഴാണ് കോടിയേരിയുടെ മക്കള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങളില്‍ അകപ്പെടുന്നതെന്നും സി.പി.ഐ.എം അനുകൂലമെന്ന് പറയുന്ന പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ടെന്നും ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്…..അതിനെ പ്രധാനമായും മനുഷ്യ…

Posted by PJ ARMY on Thursday, June 27, 2019

Posted by PJ ARMY on Wednesday, June 26, 2019

LEAVE A REPLY

Please enter your comment!
Please enter your name here