മംഗലാപുരത്ത്‌ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പേരെ വെടിവെച്ചു കൊന്നു

0
1
reprentive image

ബന്ദർ:(www.k-onenews.in)

മംഗലാപുരത്ത്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ്‌ വെടിവെപ്പ്. വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി വാർത്താഭാരതി റിപ്പോർട്ട്‌ ചെയ്യുന്നു. ‌ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്ക്‌ നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടർന്ന് വെടിവെപ്പ്‌ നടത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
മുൻ മേയർ അഷ്‌റഫ്‌ ഉൾപ്പെടെ നിരവധി പേരുടെ നിലഗുരുതരമായി തുടരുന്നതായാണു വിവരം.
ബന്ദർ, കുദ്രോളി, ജ്യോതി സർക്കിൾ ഉൾപ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here