പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് സ്വാഗത സംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കാസര്‍കോട് :(www.k-onenews.in) കല്ലങ്കൈ പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്‌ പ്രചരണത്തിന്റെ ഭാഗമായി ചൗക്കി മേഖലാ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു.

കല്ലങ്കൈയിൽ നടന്ന ചടങ്ങിൽ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ.മുഹമ്മദാണ് ഓഫീസ്‌ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്‌.

രാജ്യത്തെ വെല്ലുവിളിച്ച്‌ ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തി ഫാസിസ്റ്റ് ഭരണം കൈയ്യാളുന്ന ബി.ജെ.പി ആർ.എസ്.എസ്, സംഘപരിവാര ശക്തികൾക്ക്‌ ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി നടത്തുന്ന യൂണിറ്റി മാർച്ചും ബഹുജന റാലിയുമെന്ന് വൈ.മുഹമ്മദ് പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ അനസ് കല്ലങ്കൈ, അഡ്വ:റഫീഖ്, നൗഷാദ്, സവാദ് കല്ലങ്കൈ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here