പ്രവാസി ഭാരത് അവാർഡ് ജേതാവ് ശ്രീ അഷ്റഫ് താമരശ്ശേരി യെ സ്പിരിറ്റ് ഓഫ് മലയാളീസ്  അവാർഡ് നൽകി ആദരിച്ചു

0
ദുബായ്: (www.k-onenews.in) പരേതരുടെ പരസഹായി , ജീവകാരുണ്യ രംഗത്ത് തിളങ്ങി നിൽക്കുന്ന, നിരവധി കരുണ്ണ്യ  പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മലയാളികളുടെ അഭിമാനം അഷ്‌റഫ് താമരശ്ശേരിയെ
പാർക്ക കാസർകോട്
ഉപഹാരം നൽകി ആദരിച്ചു, മംസാർ ഇത്തിഹാദ് ഗ്രൗണ്ടിൽ വെച്ചു നടന്ന രണ്ടാമത്  സോക്കർ ഫെസ്റ്റ് വേദിയിൽ വെച്ചു ‘ദുബൈ ജീവ കരുണ്ണ്യ പ്രവർത്തനങ്ങളിലും,സാമൂഹിക,സാംസ്‌കാരിക വിഷയങ്ങളിലും,സൗർദ്ദപരമായ കാര്യങ്ങളിലും,ഒരു പോലെ നിറഞ് നിൽക്കുന്ന കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ സലാം കന്യപ്പാടി’ ഉപഹാരം നൽകി.
 ‘പരേതര്‍ക്കൊരാളായ് മരിച്ചവര്‍ക്കുവേണ്ടി ജീവിച്ചുകൊണ്ട് കാരുണ്യ മേഖലയില്‍ തുല്യതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരത് അവാര്‍ഡ് ജേതാവും നിരവധി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ മലയാളികളുടെ എക്കാലെത്തേയും അഭിമാനവുമായ അഷറഫ് താമരശ്ശേരിക്ക് തന്നെ പാക്കര്‍ സോക്കറിന്‍റെ പ്രഥമ അവാര്‍ഡായ  സ്പിരിറ്റ് ഓഫ് മലയാളീസ്  എന്ന പുരസ്ക്കാരം നല്‍കാനായതില്‍ കാസ്രോടന്‍ മലയാളി സമൂഹം അഭിമാനിക്കുകയാണെന്ന് ‘ അവാര്‍ഡ് കൈമാറികൊണ്ട് സലാം കന്യാപാടി അഭിപ്രായപ്പെട്ടു
Also Read: ഹാദിയ കേസ് കേസ് നടത്തിപ്പിന് ചെലവായത് 99.52 ലക്ഷം രൂപ; കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി: കണക്കുകൾ പുറത്ത് വിട്ട് പോപ്പുലർ ഫ്രണ്ട്
ശംസു മാഷ് , ഇൻകാസ് പ്രതിനിധി നൗഷാദ് കന്യപ്പാടി , ടാറ്റ ഫോൺസ് ഉടമ അലി , ഐ സി എഫ് പ്രതിനിധി നസീർ വാടാനപ്പള്ളി (കാരുണ്യ പ്രവർത്തകൻ )യുവ എഴുത്തുകാരൻ ജംഷി അട്ക്ക , കെ എം സി സി നേതാക്കളായ ഫൈസൽ പട്ടേൽ , നൂറുദ്ദീൻ , മുനീർ….. പാർക്ക പ്രസിഡന്റ എംഎംകെ കബീർ , സെക്രെട്ടറി കമറുദ്ധീൻ ,ട്രഷറർ ഹനീഫ് മല്ലം , ബോർഡ് അംഗങ്ങളായ , റിയാസ് , ശരീഫ് എന്നിവർ സംബന്ധിച്ചു !
ഖാലിദ് മായിപ്പാടി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here