ഖത്തറിലേക്കു പോയ യുവാവിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും

0

ഉദുമ: (www.k-onenews.in) സന്ദര്‍ശക വിസയില്‍ ഖത്തറിലേക്കു പോയ യുവാവിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും. ഉദുമ, മുദിയക്കാല്‍ കോട്ടപ്പാറയിലെ അബ്‌ദുല്ല -സക്കീന ദമ്പതികളുടെ മകന്‍ ആസിഫാ(27)ണ്‌ ഖത്തറിലെ ആശുപത്രിയില്‍ മരണപ്പെട്ടത്‌. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ യുവാവ്‌ സ്ഥിരം വിസയ്‌ക്ക്‌ വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനായപ്പോള്‍ ഇരു വൃക്കകള്‍ക്കും തകരാറുള്ളതായി കണ്ടെത്തിയിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ്‌ ദുബൈയിലുണ്ടായിരുന്ന പിതാവ്‌ അബ്‌ദുല്ല ഖത്തറിലെത്തിയപ്പോഴേക്കും മകന്‍ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന്‌ വിട്ടു കിട്ടുന്ന മൃതദേഹം ഇന്ന്‌ തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നു. അഞ്ചുമാസം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. കാസര്‍കോട്‌ എരിയാല്‍ സ്വദേശിനി സാബിറയാണ്‌ ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here