ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

0

ദോഹ: (www.k-onenews.in) ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് അഹ്മദ് സാലേം അല്‍ മന്‍സൂരി ഗ്രൂപ്പുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
ഗ്രൂപ്പ് ചെയര്‍മാന്‍ അഹ്മദ് സാലെം അല്‍ മന്‍സൂരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും രക്ത ദാനത്തിലൂടെ ജീവന്‍ രക്ഷിക്കുന്ന മഹാ ദൗത്യത്തില്‍ പങ്കാളികളായാവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എം കബീര്‍ പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് കോര്‍ഡിനേറ്റര്‍ ഷൈനി കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ബിര്‍ള സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷനും മാനേജ്‌മെന്റിലും സജീവമായി പങ്കെടുത്തു.
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here