‘പലപ്പോഴും ഒറ്റപ്പെട്ടത് പോലെ തോന്നി’; രാജി കാരണങ്ങള്‍ വ്യക്തമാക്കി രാഹുലിന്റെ തുറന്ന കത്ത്

0

ന്യൂദല്‍ഹി: (www.k-onenews.in)കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിറകെ, രാജിക്ക് കാരണമായ കാര്യങ്ങൾ വിശദീകരിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് ഇനിയും തുടരുന്നത് നീതികേടായിരിക്കുമെന്നാണ് ട്വിറ്ററിൽ ഷെയർ ചെയ്ത കുറിപ്പിലൂടെ രാഹുൽ പറഞ്ഞത്. ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരെ കടുത്ത വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാതലത്തിൽ സ്ഥാനമൊഴിയുന്നതാണ് ഉചിതം. പാർട്ടിയെ കെട്ടിപ്പടുക്കാൻ കടുപ്പമേറിയ തീരുമാനങ്ങൾ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാതെ പടിയിറങ്ങിയതിനും രാഹുൽ മറുപടി നൽകി. വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടി എടുക്കുന്ന തീരുമാനം ഏറ്റവും മികച്ചതായിരിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും രാഹുൽ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയോട് മാത്രമായിരുന്നില്ല, രാജ്യത്തെ എല്ലാ മെഷിനറികളോടുമായിരുന്നു കോൺഗ്രസ് എതിരിട്ടത്. ഇന്ത്യയിൽ ഇന്ന് നിഷ്പക്ഷമായ ഒരു സ്ഥാപനവുമില്ല എന്നതാണ് യാഥാർത്യം. ഈ മത്സരത്തിനിടെ, ചില നേരങ്ങളിൽ താൻ ഒറ്റക്കായത് പോലെ തോന്നി. എന്നാലും തനിക്കതിൽ അഭിമാനമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തിനായി ഇനിയും സമർപ്പിക്കാൻ തയ്യാറുള്ള കോൺഗ്രസിന്റെ കൂറുള്ള പോരാളിയായാണ് രാഹുൽ സ്വയം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മെയ് 25നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. 543ൽ കേവലം 52 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് വൻ തോൽവിയാണ് നേരിട്ടത്. രാഹുലിന്റെ രാജിക്ക് പിറകെ പ്രതിഷേധ സൂചകമായി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും വലിയ തോതിലുള്ള കൊഴിഞ്ഞ് പോക്കാണ് സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here