‘മോദിയുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന് രാഹുലിന്റെ തകര്‍പ്പന്‍ മറുപടി

0

ന്യുഡൽഹി:(www.k-onenews.in) മോദിയുമായി തിരക്കഥ വെച്ചുള്ള അഭിമുഖം നടത്തിയത് ജനം ഇന്റര്‍നെറ്റിലൂടെ കണ്ടതാണെന്ന് രാഹുല്‍ ഗാന്ധി. ന്യൂസ് നാഷന്‍ ചാനലിന് വേണ്ടി മോദിയുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകനോടാണ് രാഹുല്‍ തകര്‍പ്പന്‍ മറുപടി നടത്തിയത്. രാഹുലിന്റെ മാധ്യമ പ്രവര്‍ത്തകനോടുള്ള പ്രതികരണം അതെ സമയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരേ സമയം മോദിക്കും മാധ്യമ പ്രവര്‍ത്തകനുമുള്ള രാഹുലിന്‍റെ ‘തഗ്ഗ്-ലൈഫ് ‘ മറുപടി എന്ന രൂപത്തിലാണ് പ്രതികരണം തരംഗമാകുന്നത്.

അഭിമുഖത്തിലെ പ്രസക്ത ഭാഗം

മാധ്യമ പ്രവര്‍ത്തകന്‍ – ഈ തെരഞ്ഞെടുപ്പിലും നോട്ട് നിരോധത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും വിധി എഴുത്തുണ്ടാകുമെന്ന് പ്രിയങ്കാഗാന്ധി പറയുന്നു. ഞങ്ങള്‍ രണ്ട് ദിവസം മുന്‍പ് പ്രധാന മന്ത്രിയോട് ഇതേ ചോദ്യം ചോദിച്ചു. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഉത്തര്‌‍ പ്രദേശ് തെരെഞ്ഞെടുപ്പിലും ഗുജറാത്ത് തെരെഞ്ഞെടുപ്പിലും ബി.ജെ.പി ആണ് ജയിച്ചത് എന്നാണ് മോദി പറഞ്ഞത് ..?

രാഹുല്‍‌ – “മോദിയുടെ ഈ ഉത്തരവും, അദ്ദേഹത്തിന്‍‌റെ കൈയ്യിലുണ്ടായിരുന്ന കടലാസില്‍ മുന്‍കൂട്ടി എഴുതിവെച്ചത് ആയിരുന്നില്ലേ.. പറയൂ.. എഴുതിയിരുന്നോ അതോ ഇല്ലയോ” ?

മാധ്യമ പ്രവര്‍ത്തകന്‍- “രാഹുല്‍ ജീ, നോട്ട് ഷീറ്റില്‍ കവിതയാണ് എഴുതിയിരുന്നത്.”

രാഹുല്‍ – “ഹാ,ഹാ.. കവിത ഉണ്ടായിരുന്നു, അതിന്‍റെ ഒപ്പം ചോദ്യവും. ചോദ്യം എഴുതി വച്ചത് ജനങ്ങള്‍‍ ഇന്‍റര്‍നെറ്റിലൂടെ കണ്ടിട്ടുണ്ട്. ”

Embedded video

Armaan@Mehboobp1

Best part of RG’s interview with @NewsNationTV. The channel which was cought red handed taking scripted interview of Narendra Modi

LEAVE A REPLY

Please enter your comment!
Please enter your name here