സവർക്കറുടെ മാപ് പറച്ചിൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

0

ജയ്‌പൂർ:(www.k-onenews.in) മുൻ ബി.ജെ.പി സർക്കാർ ഉൾപ്പെടുത്തിയ ഭാഗങ്ങൾ വെട്ടിമാറ്റിയും പരിഷ്കരിച്ചും സ്കൂൾ പുസ്തകങ്ങളിൽ നവീകരണത്തിനൊരുങ്ങി രാജസ്ഥാൻ സർക്കാർ. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമിച്ച ടെക്സ്റ്റ്ബുക്ക് റിവിഷൻ കമ്മറ്റിയാണ് സർക്കാറിനോട് വിവിധ ശുപാർശകളുമായി എത്തിയിരിക്കുന്നത്.

മുൻ ബി.ജെ.പി സർക്കാർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സവർക്കറുടെ ലഘു ജീവചരിത്രം കമ്മറ്റി പുനപരിശോധിക്കും. പത്താം ക്ലാസ് സാമൂഹ്യ പാഠത്തിൽ നിന്നും സവർക്കറിന്റെ പേരിന് മുന്നിൽ ചേർത്ത വീർ എന്ന പദം മാറ്റിയ കമ്മിറ്റി പകരം ദാമോദർ സവർക്കർ എന്നാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി വധത്തിന് പിന്നിലെ
ഗൂഡാലോചനയിൽ പങ്കുള്ള വ്യക്തിയാണ് സവർക്കറെന്ന ഭാഗവും പുസ്തകത്തിൽ ഉൾപ്പെടുത്താൻ ശിപാർശയുണ്ട്.

ഇനി ‘വീര്‍’ ഇല്ല; സവർക്കറുടെ മാപ് പറച്ചിൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

സ്വാതന്ത്ര്യത്തിന് മുമ്പ് 1910ലെ കലാപ പ്രവർത്തനങ്ങളെ തുടർന്ന് പിടിയിലായ സവർക്കർ, തന്റെ 50 വർഷത്തെ തടവ് ശിക്ഷ കുറച്ച് കിട്ടുന്നതിന് വേണ്ടി ബ്രിട്രീഷ് സർക്കാറിനോട് മാപ്പിരന്ന കാര്യവും പുസ്തകങ്ങളി‍ൽ ചേർക്കും. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന ധാരണയിൽ 1921ൽ പിന്നീട് സവർക്കറെ വിട്ടയക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് സവര്‍ക്കര്‍ എഴുതിയ കത്തിന്റെ ഭാഗവും ഇതോടൊപ്പം ചേര്‍ക്കും.

കമ്മിറ്റിയുടെ ശിപാർശകളെല്ലാം അംഗീകരിക്കുന്നതായിരിക്കുമെന്ന് അറിയിച്ച രാജസ്ഥാൻ വിദ്യഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോതാസറ, മുൻ സർക്കാർ സ്കൂൾ പുസ്തകങ്ങളിൽ വരുത്തിയ തെറ്റായ മാറ്റങ്ങൾ വെട്ടിക്കളയുമെന്നും പറഞ്ഞു. റിവിഷൻ കമ്മിറ്റി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നത് സ്വാഭാവിക പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി അശോഖ് ഖെഹ്‍ലോത്തും പറഞ്ഞു.

ഇനി ‘വീര്‍’ ഇല്ല; സവർക്കറുടെ മാപ് പറച്ചിൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ഇതിന് പുറമെ രജപുത് വിഭാഗങ്ങൾക്കിടയിൽ നിലിനിന്നിരുന്ന ആത്മാഹുതിയെ പ്രോത്സാഹിപ്പിക്കുന്ന ‘ജോഹർ’ ആചാരത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്യാൻ റിവിഷൻ കമ്മിറ്റിയുടെ ശിപാർശയുണ്ട്. യുദ്ധങ്ങളിൽ പരാജയപ്പെടുന്ന രാജ്യത്തെ സ്ത്രീകൾ ശത്രുവിന് പിടികൊടുക്കാതെ സ്വയം ജീവനൊടുക്കുന്ന ആചാരമാണ് ജോഹാർ.

നോട്ട്നിരോധനത്തെ കുറിച്ചുള്ള ഭാഗങ്ങളും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സർക്കാർ. മുൻ സർക്കാർ വെട്ടിക്കളഞ്ഞ നെഹ്‍റുവിനെ കുറിച്ചുള്ള ഭാഗങ്ങൾ തിരികെ ഉൾപ്പെടുത്താനും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here