അംഗനവാടി ചുറ്റുമതിൽ പുനർനിർമ്മിക്കുക എസ്ഡിപിഐ

0
0

കല്ലങ്കൈ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് അംഗനവാടി ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നാശ്യപ്പെട്ട്‌ എസ്ഡിപിഐ പരാതി നൽകി.

അംഗനവാടിയുടെ ചുറ്റുമതിൽ 8 മാസം മുൻപ് ബോർവെൽ കുഴിക്കുന്നതിന് വേണ്ടി പൊളിച്ചു മാറ്റിയിരുന്നു. നാളിതുവരെയായി നിരവധി തവണ പരാതി നൽകിയിട്ടും  ചുറ്റുമതിൽ പുനർനിർമ്മിക്കാനോ മറ്റോ പഞ്ചായത്ത്‌ അത്‌കൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്    എസ്ഡിപിഐ കല്ലങ്കൈ ബ്രാഞ്ച് പ്രസിഡന്റ് സവാദ് പാരാതിയിൽ കുറ്റപെടുത്തി.

എത്രയും പെട്ടെന്ന് ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നും ഇല്ലെങ്കിൽ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതിയിൽ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here