ഏരിയാലിൽ വാഹനാപകടം; പോപുലർ ഫ്രണ്ട്‌ പ്രവർത്തകൻ മരണപ്പെട്ടു, സുഹൃത്തിനു ഗുരുതരം

0
2

കാസർഗോഡ്‌:(www.k-onenews.in)

ഏരിയാൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ്‌ മരണപ്പെട്ടു.
ഏരിയാൽ കുളങ്കര സ്വദേശിയും മൊഗ്രാൽ പുത്തൂർ കടവത്ത്‌ കഫേനോ ഹബ്ബ്‌ ഉടമയുമായ ആബിദ്‌(26) ആണ് മരണപ്പെട്ടത്‌. ഞായറാഴ്ച രാത്രി 9.45 മണിയോടെ എരിയാൽ പള്ളിക്കടുത്ത് വെച്ചാണ് അപകടം നടന്നത്. കട പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാവിദി(24)നൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡിൽ നിന്നും വന്ന ട്രാവലർ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും ഓടി കൂടിയ നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആബിദ് മരിച്ചിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ ജാവിദ്‌ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തേക്ക്‌ കൊണ്ടു പോയിട്ടുണ്ട്‌.
നാലു വർഷങ്ങൾക്ക്‌ മുൻപ്‌ അർബുദ രോഗ ബാധിതനായ ആബിദ്‌ അതിൽ നിന്നും മോചിതനായി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതായിരുന്നു. ബൈക്കപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്ത വാർത്തയറിഞ്ഞ്‌ നടുങ്ങിയിരിക്കയാണ് നാട്ടുകാരും സുഹൃത്തുക്കളും.മൃതദേഹം ഗവ:ഹോസ്പിറ്റൽ മോർച്ചറിയിലേക്ക്‌ മാറ്റിയിരിക്കയാണ്.

പരേതനായ മഹമൂദ് – സഫിയ ദമ്പതികളുടെ മകനായ ആബിദ്‌ അവിവാഹിതനാണ്. സഹോദരങ്ങൾ:
നിഷാബി, ഷാനിബ, ഷംല, തസ്ലീം.

LEAVE A REPLY

Please enter your comment!
Please enter your name here