ബൈസിക്കിള്‍ കിക്കുമായി വീണ്ടും റൊണാള്‍ഡോ; ‘അത് ചക്ക വീണ് മുയല്‍ ചത്തതല്ല’: വീഡിയോ കാണാം

0

മാഡ്രിഡ്: (www.k-onenews.in) യുവന്റസിനെതിരായ മത്സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോള്‍ എല്ലാവരും ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ എന്നായിരുന്നു റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ചക്ക വീണ് മുയല്‍ ചത്തു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഗോളിനെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത്. അത്തരം വാദങ്ങളുടെ മുനയൊടിക്കുന്ന വീഡിയോയാണ് റയല്‍ മാഡ്രിഡിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവന്നത്.

പരിശീലനത്തിനിടെ താരം വീണ്ടും സമാനരീതിയില്‍ ഗോള്‍ നേടുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനുമുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് റൊണാള്‍ഡോ വീണ്ടും അത്ഭുത ഗോള്‍ നേടിയത്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. 64ാം മിനിറ്റില്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു റൊണാള്‍ഡോ ഗോള്‍ നേടിയത്. ഡാനി കാര്‍വജാലിന്റെ ക്രോസിലായിരുന്നു റൊണാള്‍ഡോയുടെ അത്ഭുത ഗോള്‍.

യുവന്റസിനെതിരെ റൊണാള്‍ഡോ നേടിയ ഗോള്‍ കാണാം

റയലിനായി ആ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി 10 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി റൊണാള്‍ഡോയ്ക്ക് സ്വന്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here