ചാരായ വേട്ടക്കിടെ തോക്കും മാരകായുധങ്ങളുമായി സംഘപരിവാർ പ്രവർത്തകനും കൂട്ടാളിയും അറസ്റ്റിൽ

0
0

നീലേശ്വരം:(www.k-onenews.in)

വാറ്റ്‌ ചാരായം കടത്തുന്നതിനിടെ സംഘപരിവാർ ക്രിമിനലും കൂട്ടാളിയും അറസ്റ്റിൽ.
രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം എക്സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ് ബങ്കളം പള്ളത്തുവയലിൽ വെച്ച്‌ സംഘം അറസ്റ്റിലായത്‌.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സംഘപരിവാർ പ്രവർത്തകൻ നീലേശ്വരം പള്ളിക്കരയിലെ ശ്രീനിവാസൻ എന്ന ശ്രീനിയാണ് അറസ്റ്റിലായത്‌. ഇയാളുടെ പക്കൽ നിന്നും തോക്കും വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തുകയും ചെയ്തു. കൂട്ടാളി ചിറപ്പുറത്തെ സാബിത്തും അറസ്റ്റിലായിട്ടുണ്ട്. ഇവർ സഞ്ചരിച്ച ഇന്നോവ, മാരുതി എന്നീ കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ലോക്ക്ഡൗണിന്റെ മറവിൽ ദിവസങ്ങളായി നീലേശ്വരം പ്രദേശത്തേക്ക് കോടോം- ബേളൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും ഇയാൾ വ്യാജ വാറ്റ്‌ നടത്തുകയും നീലേശ്വരത്ത്‌ എത്തിക്കുകയുമായിരുന്നു‌.

കഞ്ചാവ്‌ മാഫിയയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് നാട്ടുകാർ ആരോപിക്കുന്നു. മംഗലാപുരം, ഗുജറാത്ത്‌ തുടങ്ങിയ ദിക്കുകളിൽ നിന്നെത്തിക്കുന്ന കഞ്ചാവും ചരസും വിലപന നടത്തുന്നതും ഗൾഫിലേക്ക്‌ ഉൾപ്പെടെ കയറ്റി അയക്കുന്നതിലും പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ ശ്രീനിയെന്ന വിവരവുമുണ്ട്‌. നീലേശ്വരം, കാഞ്ഞങ്ങാട്‌ മേഖലയിലുള്ള നിരവധി യുവാക്കളെ ഇതിനായി ഇയാൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ കഞ്ചാവ്‌ സംഘം തോക്ക്‌ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവവും ഇന്ന് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ശ്രീനിയെ പിടികൂടിയ സംഭവവും തമ്മിലുള്ള ബന്ധം പോലീസ്‌ അന്വേഷിച്ചു വരികയാണ്.

മണൽ കടത്തു കേസുകളിലും വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും ഇയാള്‍ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here