ആര്‍എസ്എസ് വാദം പൊളിയുന്നു; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം ഹിന്ദുമതത്തിലേക്ക്‌

0
കോഴിക്കോട്: (www.k-onenews.in) 2011 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഇസ്ലാം മതത്തിലേക്ക് 864 പേരും ക്രിസ്തു മതത്തിലേക്ക് 1496 പേരും മതപരിവർത്തനം നടത്തി. ഇതിൽ 2244 പേർ സ്ത്രീകളാണ്.
കേ രളത്തിൽ മതം മാറ്റം ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ അല്ല 60 ശതമാനം പേരും മാറിയത് ഹിന്ദു മതത്തിലേക്ക് എന്ന കണക്കുകൾ പുറത്ത്. ഇതോടെ ഇസ്ലാമിലേക്കാണ് കേരളത്തിൽ മതപരിവർത്തനം നടക്കുന്നതെന്ന സംഘപരിവാർ വാദമാണ് പൊളിയുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 8334 പേരാണ് പല മതങ്ങളിലേക്ക് പരിവർത്തനം നടത്തിയത്. ഇതിൽ 4968 പേരും ഹിന്ദു മതത്തിലേക്കാണ് പരിവർത്തനം ചെയ്തതെന്ന് സർക്കാർ ഗസറ്റഡ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ മീഡിയ റിസർച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ തയാറാക്കിയ പഠനം വ്യക്തമാക്കുന്നു. ആറ് പേർ മാത്രം മതം മാറിയ ബുദ്ധമതമാണ് മതം മാറ്റത്തിൽ ഏറ്റവും പിന്നിൽ.
2011 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഇസ്ലാം മതത്തിലേക്ക് 864 പേരും ക്രിസ്തു മതത്തിലേക്ക് 1496 പേരും മതപരിവർത്തനം നടത്തി. ഇതിൽ 2244 പേർ സ്ത്രീകളാണ്.
ഹിന്ദുമതത്തിൽ നിന്നു 1424 പേരും ഇസ്ലാം മതത്തിൽനിന്ന് 72 പേരും ക്രിസ്തുമതത്തിലേക്കു മാറി. ആകെ 1496 പേരാണ് ക്രിസ്തുമതത്തിലേക്ക് മാറിയത്. ഇതിൽ 720 പേർ സ്ത്രീകളാണ്.
ക്രിസ്തുമതത്തിൽ നിന്ന് 390 പേരും ഹിന്ദുമതത്തിൽ നിന്നു 1472 പേരും ബുദ്ധ മതത്തിൽനിന്ന് ഒരാളും ജൈന മതത്തിൽനിന്ന് ഒരാളും ഇസ്ലാം മതത്തിലേക്കു മാറി. മതം മാറിയവരിൽ ആകെ 1864 പേരിൽ 1055 പേർ സ്ത്രീകളാണ്.
ക്രിസ്തുമതത്തിൽ നിന്ന് 4756 പേരും ഇസ്ലാം മതത്തിൽ നിന്ന് 212 പേരും ഹിന്ദു മതത്തിലേക്കു മാറുകയാണുണ്ടായത് അങ്ങനെ ആകെ 4968 പേരും ഹിന്ദു മതത്തിലേക്കാണ് പരിവർത്തനം നടത്തിയത്.
ക്രിസ്തുമതത്തിൽ നിന്ന് ഒരാളും ഹിന്ദുമതത്തിൽ നിന്ന് അഞ്ചുപേരും ബുദ്ധ മതത്തിൽ ചേർന്നു. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്.
മതം മാറ്റം സംബന്ധിച്ച കണക്കുകൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്. പേരും മതവും മാറിയതു ഗസറ്റിൽ പ്രസിദ്ധീകരിക്കാത്തവർ ഉണ്ടോയെന്നു വ്യക്തമല്ലെന്നും ഗസറ്റിൽ പ്രസദ്ധീകരിച്ച കണക്കുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇന്റലിജൻസ് വിഭാഗം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here