മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ പ്രവർത്തകർക്കു നേരെ നടന്ന ആർഎസ്‌എസ്‌ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ജനകീയ പ്രതിരോധം തീർക്കുമെന്ന് എസ്‌ഡിപിഐ

0
1

പരപ്പനങ്ങാടി:(www.k-onenews.in)

വള്ളിക്കുന്നില്‍ രണ്ട് യുവാക്കള്‍ക്കെതിരേ നടന്ന ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം കേരളത്തില്‍ കലാപം നടത്താനുള്ള പരീക്ഷണമാണന്നും ഇത് തടയാന്‍ മുന്നിട്ടിറങ്ങണമെന്നും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പാചക തൊഴിലാളികളുമായി രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് പേര് ചോദിച്ച് വള്ളികുന്ന് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ആര്‍എസ്എസിന്റ ക്രിമിനല്‍ സംഘം കാലങ്ങളായി ഇവിടെ വിഹരിക്കുന്നുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു. 2010 ല്‍ റെയില്‍വെ സ്‌റ്റേഷനില്‍ മദ്യവയസ്‌ക്കയെ കൂട്ടബലാത്സംഗം നടത്തിയതും, മുസ് ലിം മദ്ധ്യവയസ്‌കനായ ഭിക്ഷക്കാരനെ നഗ്‌നനാക്കി ഓടുന്ന തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊലപെടുത്തിയതും ആര്‍എസ്എസ് ക്രിമിനലുകളാണ്. മാത്രമല്ല പ്രദേശങ്ങളിലെ ഒട്ടുമിക്ക അക്രമങ്ങളിലും ഇവിടുത്തെ പ്രവര്‍ത്തകര്‍ പങ്കാളികളുമാണ്. തങ്ങളുടെ ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് എത്തിയവരുടെ പേര് ചോദിച്ച് ആക്രമിച്ചതും, പിന്നിട് കള്ളനാണന്ന പ്രചരണം നടത്തിയതും ആര്‍എസ്എസ് കേന്ദ്രങ്ങളാണ്.
ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അക്രമികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും പിടികൂടണമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി, യാസര്‍ അറഫാത്ത്, കെ സിദ്ധീഖ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here