മദ്രസാ വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ അക്രമം; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യണം- കാംപസ് ഫ്രണ്ട്

0
1

കുമ്പള:(www.k-onenews.in)

മദ്രസാ വിദ്യാർത്ഥികൾക്കു നേരെ ആക്രമണം അഴിച്ചു വിട്ട ആർഎസ്‌എസ്‌ പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ആവശ്യപ്പെട്ടു.

കാസർഗോഡ്‌ കുമ്പളയിലാണ് കഴിഞ്ഞ ദിവസം മദ്രസാ വിദ്യാർത്ഥികളെ ആയുധങ്ങളുമായെത്തിയ സംഘം മർദ്ധിച്ചത്‌. ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന മുനാസ്‌(17), ഹസൻ സെയ്ദ്‌ (13) എന്നീ വിദ്യാർത്ഥികളെ കാംപസ്‌ ഫ്രണ്ട്‌ ജില്ലാ പ്രസിഡണ്ട്‌ കബീർ ബ്ലാർക്കോഡ്‌, വൈസ്‌ പ്രസിഡണ്ട്‌ ഷാനിഫ്‌ മൊഗ്രാൽ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി സന്ദർശിച്ചു.

തൊപ്പി ധരിച്ചതിന്റെ പേരിൽ അക്രമികൾ കുട്ടികളെ കയ്യേറ്റം ചെയ്യുകയായിരുന്നു., ഇന്ത്യ നിന്റെയൊക്കെ തന്തയുടെതല്ലെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരേന്ത്യ സ്വപ്നം കണ്ടാണ് സംഘി അക്രമണമെങ്കിൽ കേരളത്തിൽ അത് നടപ്പാവില്ലെന്നും വിദ്യാർത്ഥികൾക്ക് എല്ലാവിധ നിയമ സഹായങ്ങളും കാംപസ് ഫ്രണ്ട് ജില്ലാ കമ്മറ്റി വാഗ്‌ദാനം ചെയ്തുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here