ആർഎസ്‌എസ്‌ ആയുധ പരിശീലന ക്യാമ്പ്‌ ; നീലേശ്വരത്ത് സംഘർഷം, ഗ്രനേഡ്‌ പ്രയോഗിച്ചു

0
1

നീലേശ്വരം:(www.k-onenews.in)

നീലേശ്വരത്ത്‌ സിപിഎംആർഎസ്‌എസ്‌ സംഘർഷം. പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു.

കഴിഞ്ഞ ഒരാഴ്ചയോളമായി രജാസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന ആർഎസ്‌എസ്‌ പ്രാഥമികശാരീരിക്‌ ശിക്ഷകിന്റെ സമാപനത്തോടനുബന്ധിച്ച്‌ നഗരത്തിൽ നടത്തിയ പദസഞ്ചലനത്തിനിടെയാണ്സംഘർഷം പൊട്ടിപ്പുറപ്പെട്ടത്‌.

 

ക്യാമ്പിൽ ആയുധ പരിശീലനം നടക്കുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്ന്നാട്ടുകാർ സംഘടിച്ച്‌ ക്യാമ്പ്‌ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കനത്ത പോലീസ്‌കാവലിൽ ക്യാമ്പ്‌ നടക്കുകയായിരുന്നു. (www.k-onenews.in) ഇതിന്റെ സമാപനം കുറിച്ചായിരുന്നു ഇന്ന്വൈകിട്ടോടെ നഗരം ചുറ്റി പദസഞ്ചലനം നടന്നത്‌. ബസ്റ്റാൻഡ് പരിസരത്തു വെച്ച്‌ സിപിഎം പ്രവർത്തകരുടെനേതൃത്വത്തിൽ നാട്ടുകാർ ഇത്‌ തടയുകയായിരുന്നു.  ഇതേ തുടർന്ന് മാർച്ച്‌ നീലേശ്വരം മാർക്കറ്റിലേക്ക്‌കടക്കാനാവാതെ മടങ്ങിപ്പോവേണ്ടി വരികയായിരുന്നു.

തുടർന്ന് നടന്ന സംഘർഷത്തിൽ വ്യാപക കല്ലേറു നടക്കുകയും തുടർന്ന് പോലീസ്‌ ലാത്തി വീശുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഗ്രനേഡ്‌ പ്രയോഗിക്കുകയായിരുന്നു. നീലേശ്വരം ടൗണിൽ കൂടുതൽ പോലീസിനെനിയോഗിച്ചു.സ്ഥലത്ത്‌ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here