ഹർത്താലിന്റെ മറവിൽ ആർഎസ്എസ് അഴിഞ്ഞാട്ടം, പോലീസ്‌ നടപടി ഊർജ്ജിതമാക്കിയില്ലെങ്കിൽ പ്രക്ഷോഭം – പോപുലർ ഫ്രണ്ട്

0

കാസറഗോഡ്: (www.k-onenews.in) ശബരിമല ഹർത്താലിന്റെ മറവിൽ നാട്ടിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ആർഎസ്എസ് ഭീകരർക്കെതിരെ പോലീസ്‌ നടപടി ഊർജ്ജിതമാക്കണമെന്ന് പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കാസർഗോഡ്‌ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുമ്പള ബദർ ജുമാ മസ്ജിദ്‌ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഉറൂസ്‌ കമ്മറ്റി ഓഫീസിലേക്ക്‌ ഇരച്ചു കയറി അക്രമത്തിനു മുതിർന്ന സംഘപരിവാർ പ്രവർത്തകർ സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത്‌ കലാപം സൃഷ്ടിക്കാനാണു ശ്രമിച്ചത്‌.
സംഭവത്തിൽ കുറ്റക്കാർക്കെതിരെയും ഗൂഡാലോചന നടത്തിയ നേതാക്കൾക്കെതിരെയും ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനു ഏരിയ കമ്മിറ്റി മുന്നറിയിപ്പ്‌ നൽകി.

സമീർ തളങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാറൂഖ് ആലംപാടി അഫ്സൽ പുത്തൂർ, ഷാനിഫ് മൊഗ്രാൽ, മുഹമ്മദ്‌ കുന്നിൽ, മൻസൂർ കുമ്പള സംസാരിച്ചു
ഷുഹൈൽ എരിയാൽ നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here