എസ്ഡിപിഐ പ്രവർത്തകന്റെ വധം: ഒളിവിലുള്ള മുഖ്യപ്രതികളിൽ ആരെയും പിടികൂടാതെ പൊലീസ്

0
0

കൂ​ത്തു​പ​റ​മ്പ്: കണ്ണൂർ ചിറ്റാരിക്കടവിൽ എ​സ്​ഡിപിഐ പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണ​വ​ത്തെ സ​യ്യി​ദ് സ്വലാ​ഹു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മുഖ്യപ്രതികളെ ഇനിയും കണ്ടെത്താതെ പൊലീസ്. സംഭവത്തിൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണ് പിടിയിലാകാനുള്ളത്. ദൃക്സാക്ഷികളുണ്ടായിട്ടും കാെലപാതകം നടന്ന് ആറു ദിവസമായിട്ടും ഇവരെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
 
15 ഓ​ളം പേ​രെ ഇ​തി​ന​കം പൊ​ലീ​സ് ചോ​ദ്യം​ ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു​ പേ​രെ മാ​ത്ര​മാ​ണ് പൊ​ലീ​സ് ഇ​തു​വ​രെ അ​റസ്റ്റ് ചെ​യ്ത​ത്. ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ചൂ​ണ്ട​യി​ലെ അ​ജ്ജു നി​വാ​സി​ൽ അ​മ​ൽ രാ​ജ്, ധ​ന്യ നി​വാ​സി​ൽ പ്രി​ബി​ൻ, അ​ഷ്ന നി​വാ​സി​ൽ ആ​ഷി​ഖ് ലാ​ൽ എ​ന്നി​വ​രാ​ണ്​ അ​റസ്റ്റി​ലാ​യ​ത്. ഗൂ​ഢാ​ലോ​ച​ന, പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇവർ റിമാൻഡിലാണ്.
 
അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന്​ കൃ​ത്യം ന​ട​ത്തി​യ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന കാ​റും ക​ഴി​ഞ്ഞദി​വ​സം കോളയാടു നിന്നും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കൊല നടന്ന സ്ഥലത്തിനു അരികെ നിന്നും മദ്യ കുപ്പിയും മിക്സ്ചറും കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നൽകുന്ന സൂചന. 
 
എ​ന്നാ​ൽ, കൃ​ത്യം ന​ട​ന്ന​ത് ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ രാ​ഷ്​​ട്രീ​യ ബ​ന്ധ​വും പൊ​ലീ​സി​നെ കു​ഴ​യ്ക്കു​ക​യാ​ണ്. പ്രതികൾക്ക് ബിജെപിയും ആർഎസ്എസും തന്നെയാണ് ഒളിത്താവളം ഒരുക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തിട്ടും മുഖ്യ പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ വിമർശനം ശക്തമാണ്. 

കണ്ണവം സിഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയാളി സംഘത്തിൽ 11 പേരുണ്ടെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. ചൂ​ണ്ട​യി​ലെ അ​മ​ൽ​ രാ​ജാ​ണ് കോ​ള​യാ​ട് സ്വ​ദേ​ശി​യി​ൽ ​നി​ന്ന്​ കാ​ർ വാ​ട​കയ്​ക്കെ​ടു​ത്തി​രു​ന്ന​ത്. സ​ലാ​ഹു​ദ്ദീന്റെ കാ​റി​ൽ ഇ​ടി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ബൈ​ക്കു​ക​ളും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ശ്യാമപ്രസാദ് വധക്കേസിൽ സ്വലാഹുദ്ദീനെ പ്രതിയാക്കിയതിനു പിന്നിൽ പൊലീസ്- ആർഎസ്എസ് ​ഗൂഢാലോചനയും ഒത്തുകളിയുമാണെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു.
 
നേരത്തെ, എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം സ്വദേശിയായ അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സ്കൂൾ വാഹന ഡ്രൈവറായ അയ്യുബിന്റെ ഇരു കാലുകൾക്കുമാണ് വെട്ടേറ്റത്. ഇതേ തുടർന്നാണ് ഐടിഐ വിദ്യാർഥിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഇപ്പോൾ കൊല്ലപ്പെട്ട സ്വലാഹുദ്ദീനുമായി ഏറെ ബന്ധമുണ്ടായിരുന്നയാളാണ് അയ്യൂബ്. 
 
ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് 3.40ഓ​ടെ ചി​റ്റാ​രി​ക്ക​ട​വി​ന​ടു​ത്ത് കൈ​ച്ചേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ലാ​ഹു​ദ്ദീൻ​ കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍ക്കൊ​പ്പം കൂ​ത്തു​പ​റ​മ്പി​ല്‍ നി​ന്ന് ക​ണ്ണ​വ​ത്തെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​റി​ന് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് സ​ലാ​ഹു​ദ്ദീ​ന്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി. ഈ ​സ​മ​യം ര​ണ്ടു​പേ​ര്‍ പി​ന്നി​ല്‍നി​ന്ന് വ​ടി​വാ​ള്‍ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​. തു​ട​ര്‍ന്ന് അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടു. 
 
ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ക​ഴു​ത്തി​ലും, ത​ല​ക്കും ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ സ്വലാഹുദ്ദീ​നെ ഉ​ട​ൻ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ​​ര​ക്ഷി​ക്കാ​നാ​യി​ല്ല. 

LEAVE A REPLY

Please enter your comment!
Please enter your name here