സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കിയ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

0

തിരുവനന്തപുരം: (www.k-onenews.in)  സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ആരോപണം. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എപി ക്യാംപിലെ പൊലീസുകാര്‍ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

ഒന്‍പത് ഹവീല്‍ദാര്‍മാര്‍ അടക്കം ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. 9 ഹവില്‍ദാര്‍മാരെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയെന്നാണ് ആരോപണം.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാട്ടി വിസമ്മതപത്രം നല്‍കിയ ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റം ചെയ്തിരിക്കുന്നത്. സീനിയര്‍ തസ്തികകളില്‍ ഉള്ളവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ സ്ഥലം മാറ്റത്തിന് വിധേയമായിരിക്കുന്നത്.

അതേസമയം സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ തെരഞ്ഞുപിടിച്ച് നടത്തുന്ന സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും തങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതികാര നടപടിയാണിതെന്നും ആക്ഷേപമുണ്ട്.

സ്ഥലം മാറ്റല്‍ സ്വാഭാവിക നടപടി മാത്രമാണെന്നും സാലറി ചലഞ്ചുമായി യാതൊരു ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. സാലറി ചലഞ്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here