ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടു

0

സംബാല്‍: (www.k-onenews.in) യു.പിയില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടു. 35 കാരനായ ജഗദീഷ് മാലിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ട് നായ് ബസ്തി മേഖലയില്‍ വെച്ച് ദിലീപ് എന്നയാളുമായി ജഗദീഷ് ഘോഷ് വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു തര്‍ക്കം.

ഇതിന് പിന്നാലെ ദിലീപ് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ജഗദീഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മാലിയുടെ ഭാര്യയ്‌ക്കെതിരെയും ദീലീപിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ജഗദീഷ് മാലിയുടെ സഹോദരന്‍ പ്രസാദ് പറഞ്ഞു. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ദിലീപിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാലിയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ചന്ദൗസി പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു ജഗജീഷ് മാലി.

LEAVE A REPLY

Please enter your comment!
Please enter your name here