കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെപി ഫാത്തിമാ ഷെറിനു നേരെ സംഘപരിവാർ സൈബർ ആക്രമണം

0
0

മലപ്പുറം : (www.k-onenews.in)

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ഫാത്തിമ ഷെറിനു നേരെ സംഘപരിവാർ സൈബർ ആക്രമണം.

വിയോജിപ്പുകൾക്ക് താഴിടാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ കാംപസ് ഫ്രണ്ട് നടത്തുന്ന ഓൺലൈൻ കാമ്പയിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഘപരിവാർ പ്രവർത്തകർ കൂട്ടത്തോടെയെത്തി അശ്ലീല കമൻറുകൾ വർഷിച്ചു കൊണ്ടിരിക്കുന്നത്. കോവിഡിന്റെ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴും, എൻ ആർ സി സമര പോരാളികളെ അറസ്റ്റ് ചെയ്യുകയും യു എ പി എ ചുമത്തുകയും ചെയ്യുന്ന ബിജെപി സർക്കാരിൻറെ വേട്ടയാടലിനെതിരെ വീഡിയോയിൽ പ്രതിപാദിച്ചതാണ് സംഘികളെ ചൊടിപ്പിച്ചത്. വധഭീഷണി ഉൾപ്പെടെയുള്ള ആക്രോഷങ്ങളാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

എന്നാൽ, സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും സംഘികളുടെ ഭീഷണികളെ ഭയപ്പെടുന്നില്ല എന്നും കെ പി ഫാത്തിമ ഷെറിൻ പറഞ്ഞു .

വിയോജിപ്പുകളെ താഴിടാൻ അനുവദിക്കില്ല ഭരണ കൂടവേട്ട അവസാനിപ്പിക്കുകയുഎപിഎ പിൻവലിക്കുക#BeTheVoiceofDissent

Posted by KP Fathima Sherin on Sunday, April 26, 2020

LEAVE A REPLY

Please enter your comment!
Please enter your name here